ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ആലോചന നടത്തും.2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ ഇത് നിർണായകം ആകുമെന്നാണ് നേതൃത്വത്തിന്‍റെ  വിലയിരുത്തൽ

ദില്ലി: കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവിഭാഗങ്ങളെ അടുപ്പിക്കുന്നതിൽ കൂടുതൽ നീക്കങ്ങൾ നടത്താൻ ബിജെപി. ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ആലോചന നടത്തും. 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ ഇത് നിർണായകം ആകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ . കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ ഇന്നലെ സജീവമായിരുന്നു

സ്നേഹയാത്ര വൻ വിജയമെന്ന് BJP; വിഷുവിന് ക്രൈസ്തവരെ BJP നേതാക്കളും വീട്ടിലേക്ക് ക്ഷണിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബിജെപി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശം നൽകി. ക്രിസ്ത്യൻ സമൂഹത്തിൽ ബിജെപിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി അവകാശപ്പെട്ടു