എറണാകുളത്ത് സിപിഎമ്മിന് യുവ മുഖം; എസ് സതീഷ് ജില്ലാ സെക്രട്ടറി, തലമുറമാറ്റത്തിൽ പ്രസക്തിയില്ലെന്ന് പ്രതികരണം

Published : Apr 20, 2025, 12:17 PM ISTUpdated : Apr 20, 2025, 12:25 PM IST
 എറണാകുളത്ത് സിപിഎമ്മിന് യുവ മുഖം; എസ് സതീഷ് ജില്ലാ സെക്രട്ടറി, തലമുറമാറ്റത്തിൽ പ്രസക്തിയില്ലെന്ന് പ്രതികരണം

Synopsis

എറണാകുളത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ എത്തി. കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ്‌ എന്നിവരാണ പുതുമുഖങ്ങൾ.

കൊച്ചി: എസ് സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കോതമംഗലം സ്വദേശിയാണ്. അതേസമയം, എറണാകുളത്ത് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ എത്തി. കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ്‌ എന്നിവരാണ് പുതുമുഖങ്ങൾ.

എംപി പത്രോസ്, പിആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെഎൻ ഉണ്ണികൃഷ്‌ണൻ, സികെ പരീത്, സിബി ദേവദർശനൻ, ആർ അനിൽകുമാർ, ടിസി ഷിബു, പുഷ്‌പദാസ്, കെഎസ് അരുൺ കുമാർ, ഷാജി മുഹമ്മദ് എന്നിവരാണ് എറണാകുളം ജില്ലയിലെ 12 അംഗ ജില്ലാ സെക്രട്ടേറിയറ്റ്. വലിയ ഉത്തരവാദിത്തം ആണ് പാർട്ടി നൽകിയതെന്ന് എസ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. തലമുറമാറ്റം എന്നതിൽ പ്രസക്തി ഇല്ല. എല്ലാ തലമുറയിൽ ഉള്ളവരും പാർട്ടിയിൽ ഉണ്ട്. വലതു പക്ഷ രാഷ്ട്രീയത്തെ തുറന്നു കാണിക്കും. കൂടുതൽ ജനങ്ങളെ ഇടതു പക്ഷത്തേയ്ക്ക് അടുപ്പിക്കുമെന്നും സതീഷ് പറഞ്ഞു. 
'ഈ 500 രൂപ കൊണ്ട് ചായ കുടിച്ചോളൂ, എന്റെ പ്രണയം തകർന്നു പോകും, എന്നെ പാസാക്കി വിടൂ'; പേപ്പറിലെ അഭ്യർത്ഥനകൾ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ, വിൽക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്ക്; രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം