
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിക്കിടയാക്കിയതിന് കാരണം ശബരിമലയിലെ സുപ്രീംകോടതി വിധി കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് വിലയിരുത്തി സിപിഐ. ദേശീയ കൗൺസിലിൽ ജനൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇടത് സര്‍ക്കാര്‍ ശബരിമലയിൽ ബലപ്രയോഗം നടത്തിയെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടായെന്നും സിപിഐ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്.
കോൺഗ്രസ് അധ്യക്ഷനായിരിക്കെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയത് ദേശീയ തലത്തിൽ തെറ്റായ സന്ദേശം നൽകിയെന്നാണ് സിപിഐ വിലയിരുത്തൽ. തുടർച്ചയായി സിപിഐ വോട്ട് കുറയുന്നത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടതുപക്ഷ പാര്‍ട്ടികളുടെ പുനരേകീകരണത്തെ കുറിച്ച് ആലോചനകൾ നടക്കണമെന്നും സിപിഐ വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam