'ശബരിമല ചെമ്പോല വ്യാജം', തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി; ബെഹ്റ മോൻസന്റെ വീട്ടിൽ പോയതിന്റെ കാരണമറിയില്ല

By Web TeamFirst Published Oct 11, 2021, 9:55 AM IST
Highlights

ചെമ്പോല യാഥാർത്ഥ്യമാണെന്ന് സർക്കാർ അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

തിരുവനന്തപുരം:സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല (sabarimala) ചെമ്പോല ( chembola) വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (cm pinarayi vijayan) നിയമസഭയിൽ. ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യാഥാർത്ഥ്യമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണാണെന്നും അതിനുള്ള നടപടികൾ തുടങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചു. 

'ശബരിമല ചെമ്പോല തിട്ടൂരം' സുപ്രീംകോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി; കൂടുതലൊന്നും അറിയില്ലെന്ന് ചീരപ്പൻചിറ കുടുംബം

കേരളത്തിൽ വീണ്ടും പവർകട്ട് വേണ്ടിവരുമോ? കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

മുൻ ഡിജിപി ലോക്നാഥ് ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനാണ് എന്നതിൽ വ്യക്തതയില്ല. അദ്ദേഹം പോയതിന് ശേഷമുള്ള നടപടികളെ കുറിച്ചാണ് വിശദീകരിച്ചത്. പുരാവസ്തുക്കളിലും സാമ്പത്തിക ഇടപാടിലും സംശയം തോന്നിയതോടെയാണ് ബെഹ്റ ഇ ഡി അന്വേഷണത്തിന് നിർദേശം നൽകിയതെന്നും ഐടി വിദഗ്ദർ പങ്കെടുക്കുന്ന കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതായി രജിസ്റ്ററിൽ കാണുന്നില്ലെന്നാണ് അവർ അറിയിച്ചതെന്നും പിണറായി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് വിധേയരാവരാണെങ്കിൽ അവർ ആവശ്യപ്പെട്ടാൽ അന്വേഷണം നടത്തും. എന്നാൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം വിശദീകരിച്ചു. 

 

click me!