
പത്തനംതിട്ട: ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂമിലും വിവാദം. ദേവസ്വം ആസ്ഥാനത്ത് പ്രത്യേക പന്തൽ കെട്ടി ഉദ്യോഗസ്ഥരെ വിന്യസിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇത് ധൂർത്തും അയ്യപ്പൻമാർക്ക് ഉപയോഗപ്പെടാത്തതുമായ പദ്ധതിയെന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആരോപണം. കൺട്രോൾ റൂം സ്ഥാപിക്കേണ്ടത് പത്തനംതിട്ടയോ ചെങ്ങനൂർ റെയിൽവേ സ്റ്റേഷനിലോ ആകണമെന്ന് എംപ്ലോയീസ് ഫ്രണ്ട് അഭിപ്രായപ്പെട്ടു. നന്ദൻകോട് കൺട്രോൾ റൂം സ്ഥാപിക്കുന്നത് കൊണ്ട് ഭക്തർക്ക് ഉപയോഗമില്ലെന്നാണ് പരാതി. ശബരിമല കോഡിനേറ്റർ സ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഒ ജി ബിജുവിന് കൺട്രോൾ റൂമിൻ്റെ ചുമതല നൽകിയതിനെതിരെയും കോൺഗ്രസ് സംഘടന ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam