
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തിൽ വീഴേണ്ട. വിഷയം കോടതിയുടെ പരിഗണനയിലാണ് ശബരിമല യുവതീ പ്രവേശനം ഉള്ളതെന്നതിനാലാണിത്.
അതേസമയം മുസ്ലിം ലീഗിനെതിരായ വിമർശനം തുടരും. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനം. അത് മുസ്ലിങ്ങൾക്കെതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയ ഇടത് സർക്കാരിനേറ്റ തിരിച്ചടിയായി കൂടിയാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കിയത്. 20 ൽ 19 ഇടത്തും തോറ്റതിനാൽ കടുത്ത വിരുദ്ധ വികാരം ഈ വിഷയത്തിൽ പ്രതികരിക്കാൻ പോയാൽ വീണ്ടും ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് സിപിഎം കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam