ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Published : Dec 17, 2025, 07:08 PM IST
Former Devaswom Secretary Jayashree

Synopsis

സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.

കൊച്ചി: ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്ന് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശം. ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകൻ എ കാർത്തിക്കാണ് ജയശ്രീക്കായി ഹർജി സമർപ്പിച്ചത്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ഹർജി തള്ളിയിരുന്നു. 

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ

ഉണണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളികൾ കൈമാറയപ്പോൾ മഹസറിൽ സാക്ഷിയായി ഒപ്പിട്ട അന്നത്തെ അഡിമിനിസട്രേറ്റീഴ് ഓഫീസർക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും കൊള്ള നടത്താൽ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പ്രത്യേക സംഘം വെളിപ്പെടുത്തി. പളികൾ തിരികെ എത്തിച്ചപ്പോഴും തൂക്കം പരിശോധിക്കാതെ മഹസറിൽ ഒപ്പിട്ടതിലും വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ന് രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതിയും വിചാരണ കോടതിയും ശ്രീകുമാറിന്‍റെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി