ശബരിമല സ്വർണ്ണപ്പാളി വിവാദം; സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം

Published : Sep 12, 2025, 02:28 PM IST
high court sabarimala

Synopsis

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണപാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്ന് ഹൈക്കോടതി. ശ്രീകോവിലിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം.  

കൊച്ചി: ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് ആണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്. ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ഇളക്കിക്കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ഭക്തർ നാണയത്തുട്ടുകൾ എറിഞ്ഞ് സ്വർണ്ണപ്പാളികൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇപ്പോഴത്തെ നിലയിൽ സ്വർണ്ണം തിരിച്ചെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ബോർഡ് അറിയിച്ചു. സ്വർണ്ണം തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും രേഖകൾ പരിശോധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ സ്വർണം കൊണ്ടുപോയതിൽ പിഴവ് പറ്റിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, സ്വർണ്ണം പൂശാൻ കൊണ്ട് പോയ കൊണ്ടുപോയ സ്വർണപാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. എത്ര സ്വർണം മുൻപ് ഉണ്ടായിരുന്നു എന്നതടക്കം പരിശോധിക്കട്ടെയെന്ന് കോടതി. അറ്റകുറ്റപ്പണിയുടെ സ്പോൺസറെ അടക്കം കക്ഷി ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'