
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് പ്രത്യേക സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്‍റെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാമിലേറെ സ്വർണം കസ്റ്റഡിയിലെടുത്തത്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും എസ്ഐടി സംഘം ബെല്ലാരിയിൽ ചോദ്യം ചെയ്തതായും ഗോവർദ്ധൻ വെളിപ്പെടുത്തി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക സംഘം ബെംഗളൂരുവിൽ തെളിവെടുപ്പ് തുടരുകയാണ്. സ്വർണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി എന്‍ വാസവൻ പറഞ്ഞു.
ദ്വാരപാലക പാളിയിൽ നിന്ന് കൊള്ളയടിച്ച സ്വർണം ബെംഗളൂരുവിലെ സുഹൃത്ത് ഗോവർദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിക്ക് പിന്നാലെയാണ് പ്രത്യേക സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. ഉണ്ണികൃഷ്ൻ പോറ്റിയുമായി ബെല്ലാരിയിലെത്തിയ എസ് പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം റൊദ്ദം ജ്വല്ലറിയിൽ നിന്ന് 400 ലേറെ ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികൾ കണ്ടെക്കിയെനനാണ് വിവരം. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഒരു മാസമായി അടഞ്ഞു കിടക്കുകയാണ് ജ്വല്ലറി. ഗോവർദ്ധനന്‍റെ ബെല്ലാരിയിലെ വട്ടിലെത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കവർന്ന സ്വർണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനനയിൽ മാത്രമെ സ്ഥിരീകരിക്കാനാകൂ. എന്നാൽ ദ്വാരപാലകസ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് ഗോവർദ്ധൻ പറയുന്നത്.
ഇന്ന് രാവിലെ 10. 20 ഓടെ പ്രത്യേക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗലുരു ശ്രീറാം പുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തി. എസ്ഐയും സിഐയും അടങ്ങുന്ന 4 അംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനെത്തിച്ചില്ല. ബെംഗളൂരുവിലെ ഹോട്ടലിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ താമസിപ്പിച്ചത്. ശ്രീറാംപുരം അമ്പലത്തിലും തെളിവെടുപ്പ് നടത്തും. കർണാടക പോൊലീസിന്‍റെ കനത്ത് സുരക്ഷാ വലയത്തിലാണ് എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. സ്വർണം കണ്ടെത്തിയെന്ന വാർത്ത സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയത് കള്ളയടിച്ചതിന് സമാന തൂക്കം വരുന്ന സ്വർണ്ണം മാത്രമാണ്. ഇത് കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി മാസം 30ന് അവസാനിക്കും. ഇതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷ സംഘം.
ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്ഐടി ഇന്നലെ കണ്ടെത്തിരുന്നു. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു. കട്ടിളപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷൻസിലെത്തിച്ചപ്പോള്‍ പൂശാനായി സ്വർണം നൽകിയത് ഗോവർദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശിൽപ്പത്തിന്‍റെ പാളികളെത്തിക്കുന്നത്.