
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്‍റെ ചോദ്യം ചെയ്യൽ.
ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി. കൂടുതൽ രാഷ്ട്രീയനേതാക്കളെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത. ഇതിൽ ഇഡിയുടെ കണ്ടെത്തലുകൾ എന്തെല്ലാമാണെന്നാണ് ഇനി അറിയേണ്ടത്. പോറ്റിയുമായുള്ള ബന്ധത്തിലാണ് ജയശ്രീയെ ചോദ്യം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam