ശബരിമല സ്വർണക്കൊള്ള: നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നാവർത്തിച്ച് ഹൈക്കോടതി, 181 സാക്ഷികളെ ചോദ്യം ചെയ്തെന്ന് എസ്ഐടി സംഘം

Published : Jan 05, 2026, 06:47 PM ISTUpdated : Jan 05, 2026, 06:51 PM IST
sabarimala gold theft case

Synopsis

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. 181 സാക്ഷികളെ ചോദ്യം ചെയ്തതായും സുപ്രധാന രേഖകൾ കണ്ടെത്തിയതായും എസ്.ഐ.ടി അറിയിച്ചപ്പോൾ, നിർഭയമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശിച്ചു. 

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി ഹൈക്കോടതിയിൽ. രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതിയുടെ നിരീക്ഷണം. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും ഹൈക്കോടതി. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

മാധ്യമ വിചാരണയ്‌ക്കെതിരെയും ഹൈക്കോടതിയുടെ പരാമർശം. അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. 

ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുർബലപ്പെടുത്താൻ അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും എന്നും കോടതി. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുർബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴിൽ കേസന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാധാരണ രീതിയിലാവില്ല, സ്ഥാനാർഥി പ്രഖ്യാപനത്തിൽ വലിയ സൂചന നൽകി കെ സി വേണുഗോപാൽ; എംപിമാർ മത്സരിക്കുന്നതിലും പ്രതികരണം
'യൂട്യൂബിൽ പങ്കുവച്ചത് വസ്തുതകൾ മാത്രം'; അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ