
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസിക്യൂഷൻ്റെ ആവശ്യം. പ്രതിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചിരുന്നു. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam