ശബരിമല സ്വർണ്ണക്കൊള്ള; പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

Published : Aug 19, 2026, 03:31 PM IST
ps prasanth

Synopsis

സെപ്റ്റംബർ ഒന്ന് വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. 2019 ലെ സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും എ അജികുമാറിനെതിരെയും വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്ന് വരെയാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് നീട്ടിയത്. ഇരുവരുടെയും ജാമ്യ ഹർജിയിൽ വാദം തുടരുകയാണ്. 2019 ലെ സ്വർണ്ണക്കൊള്ളയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സ്ഥാപിക്കാൻ എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. എന്നാൽ ഗൂഢാലോചന കുറ്റത്തിന് തെളിവില്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നുമാണ് പ്രതികളുടെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസ്: കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി
ദ്വാരം വീണ് വെള്ളം കയറി, ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി