
പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിലുള്ളത്. ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി സ്പെഷ്യല്‍ പാക്കേജ് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും പഠന റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. റിപ്പോർട്ടിന്മേൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി രണ്ടാഴ്ചയ്ക്കകം വിശദമായ പരിശോധന തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam