വണ്ണം കുറയ്ക്കാൻ കീ ഹോൾ സർജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയിൽ, സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

Published : Jul 04, 2023, 08:23 AM IST
വണ്ണം കുറയ്ക്കാൻ കീ ഹോൾ സർജറി, ശസ്ത്രക്രിയ; യുവതി ഗുരുതരാവസ്ഥയിൽ, സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

Synopsis

പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് വഴിയാണ് കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കിൽ വർഷയും കുടുംബവും എത്തിയത്.

കൊച്ചി: ശരീര വണ്ണം കുറക്കാമെന്ന് വാഗ്ദാനം നൽകി സ്വകാര്യ ആശുപത്രിക്കെതിരെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയെ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ പിഴവിൽ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ 23 കാരിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ പൊലീസും അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്.

പ്രസവ ശേഷം ശരീരത്തിൽ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വർഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. ആദ്യം നടന്നത് കീ ഹോൾ സർജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂണ്‍ മാസം 11ന് വയറിൽ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഈ ചികിത്സയും കൈവിട്ടു .കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വർൽയുടെ ജീവൻ തന്നെ അപകടത്തിലായി.പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് വഴിയാണ് കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കിൽ വർഷയും കുടുംബവും എത്തിയത്.

അറുപതിനായിരം രൂപയാണ് ചികിത്സക്കായി മുടക്കിയത്. ജീവൻ തന്നെ അപകടത്തിലായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. ആരോഗ്യാവസ്ഥ മോശമായതോടെ വർൽ കഴിഞ്ഞ ജൂണ്‍ 18ന് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് വർഷയുടെ അമ്മ സരിത കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. അനസ്തേഷ്യ കൊടുത്തല്ല മകള്‍ക്ക് സർജറി നടത്തിയതെന്ന് വർഷയുടെ അമ്മ ആരോപിച്ചു.

ചികിത്സയുടെഭാഗമായി ചെയ്ത കാര്യങ്ങള്‍ മകള്‍ പറഞ്ഞത് കേട്ടിട്ട് സഹിക്കാനായില്ലെന്നും പലർക്കും ഇത്തരം അബദ്ധം പറ്റിയിട്ടും ആരും പരാതിയുമായി രംഗത്ത് വരാത്തതാണെന്നും അമ്മ പറഞ്ഞു. പരാതിയിൽ പറയുന്ന ഡോക്ടർ സഞ്ജു സഞ്ചീവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.യുവതിയുടെ പരാതി പരിശോധിക്കുകയാണെന്നും ഡോക്ടർക്കെതിരെ ആദ്യ പരാതിയാണെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

Read More : പ്രണയം, 15 ദിവസം മുമ്പ് ഓട്ടോ ഡ്രൈവറുമായി വിവാഹം; മധുവിധു മാറും മുമ്പ് സോനയുടെ മരണം, ദുരൂഹത

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു