
പത്തനംതിട്ട: റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയോഗിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് നിയമന ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. അതേസമയം 2009ലാണ് കോടതി ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിർവഹണത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സുപ്രീംകോടതിയാണ് നിർദേശം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam