സ്വര്‍ണക്കൊള്ള വിവാദങ്ങളിൽ പ്രതികരിച്ച് സ്ഥാനമൊഴിയുന്ന ശബരിമല മേൽശാന്തി; 'ആശങ്കയോ ഭയമോ തോന്നിയിട്ടില്ല, എല്ലാം അയ്യപ്പൻ നോക്കിക്കോളും'

Published : Nov 16, 2025, 11:42 AM IST
sabarimala melshanthi arunkumar

Synopsis

ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താരതമ്യേന പരാതി രഹിതമായ തീർത്ഥാടന കാലത്ത്‌ അയ്യനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം എല്ലാം വളരെ ഗംഭീരമായി തന്നെ നടന്നു. ഒരു ഭാഗത്തുനിന്നും പരാതി ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള മണ്ഡലകാലമാണ് കഴിഞ്ഞ തവണത്തേത്. വളരെ നല്ലരീതിയിൽ തന്നെ പൂജയും മറ്റും ചെയ്യാൻ കഴിഞ്ഞു. ശബരിമലയിൽ നിന്ന് പടിയിറങ്ങുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെുണ്ട്. ഭഗവാനെ വിട്ടുപോകുന്നതിൽ ദുഖമുണ്ടെങ്കിലും ഭഗവാൻ നമ്മുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകുമെന്നതിൽ സന്തോഷമുണ്ട്.

ജന്മജന്മാന്തരങ്ങളിൽ ചെയ്ത സുഹൃതം കൊണ്ടാണ് ഭഗവാനെ സേവിക്കാൻ അവസരം ലഭിച്ചത്. ഗുരുനാഥന്മാരുടെയും അച്ഛന്‍റെയും അമ്മയുടെയും എള്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഈ അവസരം വന്നുചേര്‍ന്നത്. ഇന്ന് രാത്രി ഹരിവരാസനം കഴിഞ്ഞാൽ 18ാം പടി ഇറങ്ങി നമസ്കരിച്ചശേഷം ഇല്ലത്തേക്ക് മടങ്ങും. വിവാദങ്ങളുണ്ടായ സമയത്ത് അതൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടായിട്ടില്ല. ഭഗവാനെ സേവിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. അത് ഭംഗിയായി ചെയ്തുവെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു