ശബരിമല തീർത്ഥാടകൻ്റെ 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Nov 19, 2025, 04:20 PM ISTUpdated : Nov 19, 2025, 05:13 PM IST
Sabarimala Theft

Synopsis

ശബരിമല ദർശനത്തിന് ശേഷം കോട്ടയത്തെത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് 8 പവൻ്റെ സ്വര്‍ണ മാല പൊട്ടിച്ചത്. ബംഗളൂരു സ്വദേശിയുടെ മാലയാണ് മോഷണം പോയത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വിശ്രമിക്കുന്നതിനിടെ ശബരിമല തീർത്ഥാടകൻ്റെ സ്വര്‍ണ മാല മോഷ്ടിച്ചു. ശബരിമല ദർശനത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീർത്ഥാടകൻ വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് 8 പവൻ്റെ സ്വര്‍ണ മാല മോഷ്ടിക്കപ്പെട്ടത്. ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്ടാവ് പൊട്ടിച്ചത്. ഇന്ന് പുലർച്ചെയാണ് കോട്ടയ്ക്കകത്തെ പാർക്കിംഗ് ഏരിയയിൽ നിന്നും ബംഗളൂരു സ്വദേശിയുടെ മാല പൊട്ടിച്ചെടുത്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ബംഗല്ലൂരു സ്വദേശി പരശുറാം യാലുക്കറും സുഹൃത്തുക്കളും ശബരിമല ദർശനം കഴിഞ്ഞ് രാത്രിയോടെയാണ് തലസ്ഥാനത്തെത്തിയത്. പുലർച്ചെ കോട്ടയ്ക്കകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലെത്തി. രാവിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാനായിരുന്നു സംഘം അവിടെ കിടന്നത്. കാറിന്‍റെ ഒരു വാതിൽ തുറന്നു വെച്ചാണ് എല്ലാവരും വിശ്രമിച്ചത്. പുലർച്ചെ നാല് മണിയ്ക്കാണ് കാറിനുള്ളിൽ വിശ്രമിക്കുകായിരുന്ന പരശുറാമിൻ്റെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടിയത്. മോഷണം നടത്തുമ്പോൾ മറ്റ് ചിലർ വാഹനത്തിനടുത്തുകൂടി പോകുന്നുണ്ട്. മോഷണത്തിന് മുമ്പ് തന്ത്രപരമായി വാഹനത്തിനടത്ത് നിന്നും ചുറ്റും വീക്ഷിച്ച ശേഷമാണ് മാലയും പൊട്ടിച്ച് ഓടിയത്. കാറിലുള്ളവർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം