കൊവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ച് ശബരിമല തീത്ഥാടനം; കോട്ടയം കളക്ടർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

By Web TeamFirst Published Oct 10, 2020, 7:48 PM IST
Highlights

അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താൻ പാടില്ല. ഇതിനായി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ലെന്നാണ് നിര്‍ദ്ദേശം. 

കോട്ടയം: കൊവിഡ് പ്രോ​ട്ടോക്കോള്‍ പാലിച്ച് തുലാമാസ പൂജക്ക് ശബരിമല തീത്ഥാടനം നടത്തുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ കോട്ടയം ജില്ലാ കളക്ടർ പുറത്തിറക്കി. എരുമേലി ഉൾപ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ വിരിവെക്കാൻ അനുവദിക്കില്ല. അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താൻ പാടില്ല. ഇതിനായി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ല. 

മണിമലയാർ, മീനച്ചിലാർ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഇറങ്ങുന്നതിനും നിരോധനമുണ്ട്. എരുമേലി വലിയ തോടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകൾ കുളിക്കാൻ ഉപയോഗിക്കരുത്. അന്നദാനം അത്യാവശ്യക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതും അത് വാഴയിലയിൽ നൽകേണ്ടതുമാണ്. കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങള്‍ വിവിധഭാഷകളിൽ തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

Also Read: കൊവിഡ് കാല തീര്‍ത്ഥാടനം; ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങൾ നൽകാൻ ജില്ലാ ഭരണകൂടം

ഏറെ വെല്ലുവിളികളോടെയാണ് മണ്ഡല, മകരവിളക്ക് കാലത്തെ തീർത്ഥാടനമെങ്കിലും ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയ്ക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം.

click me!