
തൃശ്ശൂര്‍:ദേവസ്വം ബോർഡും കരാറുകാരും തമ്മിലെ തർക്കം കാരണം ശബരിമലയിലെ പ്രധാന വഴിപാടായ പുഷ്പാഭിഷേകം പ്രതിസന്ധിയിൽ. ഒരു കരാർ നിലനിൽക്കെ കൂടിയ തുകയ്ക്ക് ദേവസ്വം ബോർഡ് പുനർലേലം നടത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പുതിയ കരാറുകാരൻ ചുമതലയേൽക്കുന്നതുവരെയുള്ള കാലയളവിൽ പുഷ്പങ്ങൾ വിലകൊടുത്തു വാങ്ങുകയാണ് ദേവസ്വം ബോർഡ്.
സന്നിധാനത്ത് ഏറെ ചെലവേറിയ വഴിപാടുകളിലൊന്നാണ് പുഷ്പാഭിഷേകം. ഈ സീസണിൽ ഇതുവരെ പൂക്കൾ എത്തിക്കുന്നതിനുള്ള കരാർ ഗുരുവായൂർ സ്വദേശിക്കായിരുന്നു. ജി എസ് ടി അടക്കം 88 ലക്ഷം രൂപയായിരുന്നു കരാർ തുക..എന്നാൽ തുക കുറവാണെന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പുനർ ലേലം സംഘടിപ്പിച്ചു. 1,15,50000 രൂപയ്ക്ക് അടൂർ സ്വദേശി പുതിയ കരാർ ഏറ്റെടുത്തു. എന്നാൽ ജി എസ് ടി അടയ്ക്കണമെന്ന ആവശ്യം പുതിയ കരാറുകാരൻ തള്ളുകയും പൂക്കൾ എത്തിക്കുന്നതിന് 3 ദിവസം സാവകാശം ചോദിക്കുകയും ചെയ്തു. കരാർ മറ്റൊരാൾക്ക് നൽകിയതോടെ പൂക്കളുടെ വിതരണം നിർത്തിവെക്കുമെന്ന് ആദ്യ കരാറുകാരനും ദേവസ്വത്തെ അറിയിച്ചു. ഇതോടെയാണ് പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ വരവിന് തടസമുണ്ടായത്.ഒരു കരാർ നിലനിൽക്കെ തുക കുറവെന്ന കാരണം പറഞ്ഞ് റദ്ദാക്കിയ ദേവസ്വം ബോർഡിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ സ്വദേശിയായ കരാറുകാരൻ.
അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്‍റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam