
ശബരിമല:കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും.തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന 12 ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.
കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനടതുറക്കും.നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ,25കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 17 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.മീനമാസപൂജകള്‍ക്കായി ക്ഷേത്രനട മാര്‍ച്ച് 14 ന് വൈകുന്നേരം തുറക്കും.മാര്‍ച്ച് 19 ന് രാത്രി തിരുനട അടയ്ക്കും. ഉത്രം തിരുല്‍സവത്തിനുമായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26 ന് തുറന്ന് ഏപ്രില്‍ 5 ന് അടയ്ക്കും.മാര്‍ച്ച് 27 നാണ് കൊടിയേറ്റ്.ഏപ്രില്‍ 5 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam