ശബരിമല ട്രാക്‌ടർ യാത്ര: അജിത്‌കുമാറിനെ സംരക്ഷിച്ച് സർക്കാർ; കുറ്റം ട്രാ‌ക്‌ടർ ഡ്രൈവറുടെ തലയിലിട്ട് കേസെടുത്തു

Published : Jul 16, 2025, 01:03 PM ISTUpdated : Jul 16, 2025, 01:07 PM IST
Sabarimala Tractor Trip ADGP MR Ajithkumar

Synopsis

ശബരിമല ട്രാക്ടർ യാത്രാ വിവാദത്തിൽ അജിത്‌കുമാറിനെ സംരക്ഷിച്ചും ഡ്രൈവറെ കുറ്റപ്പെടുത്തിയും കേസെടുത്തു

കൊച്ചി: ശബരിമല ട്രാക്‌ടർ യാത്രാ വിവാദത്തിൽ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. കുറ്റം ട്രാക്‌ടർ ഡ്രൈവറുടെ മേൽ ചുമത്തി, ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിൻ്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. പമ്പ പോലീസാണ് കേസെടുത്തത്. എംആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല. 

അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നുമാണ് കേസിൽ പറയുന്നത്. പൊലീസിൻ്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാർ യാത്ര ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയാണ് ട്രാക്ടർ ഉടമ. പൊലീസ് സേനാംഗമാണ് ട്രാക്ടറിൻ്റെ ഡ്രൈവർ. ഇദ്ദേഹത്തിനെതിരെ മോട്ടോർ വാഹന നിയമങ്ങൾ പ്രകാരവും കുറ്റം ചുമത്തി. സംസ്ഥാനത്തെ ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനെ ട്രാക്‌ടർ ഡ്രൈവറായ സാധാരണ പൊലീസുകാരൻ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി സന്നിധാനത്തേക്ക് കൊണ്ടുപോയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

എഡിജിപിയുടെ ട്രാക്ടർ യാത്ര ദൗർഭാഗ്യകരമെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ദേവസ്വം ബെഞ്ച് ചോദിച്ചു. ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. ഈ കർശന നിർദ്ദേശം മറികടന്നാണ് പൊലീസിൻറെ ട്രാക്ടറിൽ അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിന് പോയത്.

ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതനാണ് എഡിജിപി അജിത് കുമാർ. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോവുകയായിരുന്നു. ദർശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. അപകട സാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. തീർത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോൾ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം
വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്