
കൊച്ചി : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ഇപ്പോഴത്തെ സാഹചര്യവും പ്രതീക്ഷിച്ചതല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് വിലയിരുത്തിയ ഹൈക്കോടതി ദേവസ്വം ബെഞ്ച്, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവര്‍ത്തിച്ചു. ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ സന്നിധാനത്തേക്ക് പറഞ്ഞുവിടണ്ട. സ്‌പോട്ട് ബുക്കിങ് കൂടുതൽ ചെയ്യുന്നത് മലയാളികളാണ്.
സ്പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണം. സ്പോട്ട് ബുക്കിങ് പരിധി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കണം തിരക്കിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന എരുമേലിയിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു. വെർച്വൽ ക്യൂ ബുക്കിങ് 80000 ആയാൽ സ്പോട്ട് ബുക്കിങ് 5000 അല്ലെങ്കിൽ 10000 ആക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച എഡിജിപിയുടെ റിപ്പോർട്ട് 2 മണിക്ക് സമർപ്പിക്കാൻ നിർദേശം. അതിന് ശേഷം ശബരിമല വിഷയം കോടതി വീണ്ടും പരിഗണിക്കും.
ശബരിമല സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണ വിധേയം
ശബരിമല സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലയ്ക്കലും സ്ഥിതിഗതികൾ സാധാരണ നിലയിലായി. ഇന്നലെ തൊണ്ണൂറ്റിയൊന്നായിരം പേരാണ് പതിനെട്ടാം പടി കയറിയത്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം തീർത്ഥാടകരെ മണിക്കൂറുകളോളം വണ്ടിക്കുള്ളിൽ തന്നെ തടഞ്ഞിട്ടിരുന്നുവെങ്കിൽ ഇന്ന് സ്ഥിതി മാറി. പമ്പയിലും സന്നിധാനത്തും സ്ഥിതി നിയന്ത്രണ വിധേയമണ്. ശരാശരി 5 മണിക്കൂർ ക്യു നിന്നാൽ സന്നിധാനത്തെത്തുന്നുണ്ട്. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്യൂ കോംപ്ലക്സിൽ കയറ്റി നിർത്തുന്നതിൽ പരാതി തുടരുന്നുണ്ട്. മണിക്കൂറിൽ 360O മുതൽ 4000 പേർ വരെ പതിനെട്ടാം പടി കയറുന്നുണ്ട്. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ നിലവിൽ 125O പൊലീസാണുള്ളത്. പമ്പയിലും നിലയ്ക്കലുമായി 9O0 പേരെയും വിന്യസിച്ചിട്ടുണ്ട്. തിരക്ക് ഇപ്പോൾ നിയന്ത്രണ വിധേയമാണങ്കിലും അവധി ദിവസങ്ങളിൽ വരുന്ന തീർത്ഥാടകർക്കായി മുന്നൊരുക്കങ്ങൾ തുടങ്ങണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam