ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും

Published : Mar 14, 2026, 05:53 AM ISTUpdated : Mar 14, 2026, 05:55 AM IST
Supreme court

Synopsis

യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

ദില്ലി: ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അടുത്ത മാസം ഏഴ് മുതലാണ് ഒമ്പതംഗ ബെഞ്ച് വാദം കേൾക്കുക.

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് മലക്കം മറിച്ചിൽ. 2018 സെപ്തംബർ എട്ടിനായിരുന്നു യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്.

അതിനിടെ, യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിയാൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യഹർജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വാദിക്കുന്നു. ശബരിമല കേസിലെ ഹർജിക്കാരാണ് സംഘടന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി
വേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി