കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 14, 2026, 05:00 AM IST
alappuzha houseboat employee death found in lake mathew thomas

Synopsis

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്തിൽ അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്തിൽ അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കൽ പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഹൗസ്ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രി മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തോമസ് ജോസഫാണ് പിതാവ്. മാതാവ് അന്ന തോമസ്. ഭാര്യ ആൻസി. മകൾ ലിയാ മോൾ മാത്യു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേണാട് എക്‌സ്പ്രസിൽ നിന്ന് പുഴയിലേക്ക് വീണ യുവാവിൻറെ മൃതദേഹം കണ്ടെത്തി
രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു