
ദില്ലി: ശബരിമല യുവതീ പ്രവേശം സംബന്ധിച്ച കേസിൽ ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി. വിശാല ബെഞ്ച് രൂപീകരണത്തിൽ അപാകതകളില്ല. മുമ്പും പല കേസുകൾക്കായി വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
വിശാല ബെഞ്ച് രൂപീകരണവുമായി ബന്ധപ്പെട്ട 29 പേജുള്ള വിശദമായ ഉത്തരവാണ് കോടതി ഇറക്കിയത്. 142ാം അനുഛേദപ്രകാരം വിശാല ബെഞ്ചിലേക്ക് ഭരണഘടനാപരമായ ചോദ്യങ്ങൾ നൽകാം. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള കേസ് മുമ്പ് 11 അംഗ ബെഞ്ച് പരിഗണിച്ചിട്ടുണ്ട്. നീതി ഉറപ്പാക്കാനായി വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്നും കോടതി വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.
updating...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam