കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിച്ചു; യുവതികളെ ശബരിമലയ്ക്ക് എത്താന്‍ സഹായിച്ച സംഘടന

By Web TeamFirst Published May 25, 2019, 9:56 AM IST
Highlights

അതേ സമയം ഈ പോസ്റ്റിന് അടിയില്‍ വലിയ വിമര്‍ശനമാണ ഇടതുപക്ഷ അനുഭാവികള്‍ നടത്തുന്നത്. സിപിഎം നിങ്ങൾക്ക് വേണ്ടി തെറി കേട്ടു, ഓണ്‍ലൈനിലും പുറത്തും പോരാടി. നിങ്ങള്‍ ചതിച്ചു എന്ന രീതിയിലാണ് കമന്‍റുകള്‍. നവോത്ഥാന കേരളം കോൺഗ്രസിലേക്ക് ചേര്‍ന്നോ എന്ന് ചോദിക്കുന്ന ഇടതുപക്ഷക്കാരുണ്ട്.

തിരുവനന്തപുരം: സിപിഎമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ലെന്ന് ശബരിമലയില്‍ യുവതി പ്രവേശനത്തിന് സഹായങ്ങള്‍ നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടനയാണ് ഇത്തരം ഒരു വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് എല്ലാ സഹായവും നല്‍കിയത് ഈ സംഘടനയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിരുന്നു. 

ഇതേ സമയം  കോൺഗ്രസിന്‍റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും എന്നും ഇവര്‍ സമ്മതിക്കുന്നു. തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു. 

അതേ സമയം ഈ പോസ്റ്റിന് അടിയില്‍ വലിയ വിമര്‍ശനമാണ ഇടതുപക്ഷ അനുഭാവികള്‍ നടത്തുന്നത്. സിപിഎം നിങ്ങൾക്ക് വേണ്ടി തെറി കേട്ടു, ഓണ്‍ലൈനിലും പുറത്തും പോരാടി. നിങ്ങള്‍ ചതിച്ചു എന്ന രീതിയിലാണ് കമന്‍റുകള്‍. നവോത്ഥാന കേരളം കോൺഗ്രസിലേക്ക് ചേര്‍ന്നോ എന്ന് ചോദിക്കുന്ന ഇടതുപക്ഷക്കാരുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തിൽ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ ബിജെപി മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി എല്‍ഡിഎഫിന് വോട്ടു ചെയ്തു പോന്ന ബിജെപിക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ നിലപാടുള്ള അനവധിയനവധി പേർ UDF ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം.

click me!