നേമത്തെ സംവാദ വെല്ലുവിളി; തുണ്ടുകടലാസും ആൾക്കൂട്ടവുമില്ലാതെ ഒറ്റയ്ക്ക് വരാൻ ധൈര്യമുണ്ടോയെന്ന് ശബരീനാഥൻ

Published : Mar 28, 2026, 11:07 AM IST
nemom

Synopsis

നേമത്തെ സംവാദ വെല്ലുവിളിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം-ബിജെപി സ്ഥാനാർത്ഥികൾ ജനത്തെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, സംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്ക് കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം: നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. തുണ്ടുകടലാസും കൂടെ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ എന്നും കെഎസ് ശബരീനാഥൻ ചോദിച്ചു.

അതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് വി ശിവൻകുട്ടി പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ പരാതി: യുവതിക്ക് നീതി കിട്ടണമെന്ന് രമേഷ് പിഷാരടി, 'ചെയ്യാൻ പാടില്ലാത്തത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം'
പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ, ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം