എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് കേരളത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്,ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത്

Published : Apr 03, 2025, 09:39 AM ISTUpdated : Apr 03, 2025, 10:20 AM IST
എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് കേരളത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്,ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത്

Synopsis

ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്

തിരുവനന്തപുരം: എമ്പുരാന് ബദലായി സബർമതി റിപ്പോർട്ട് പ്രദർശനം. സംഘ പരിവാർ അനുകൂല സംഘടനയാണ് കേരളത്തിൽ വീണ്ടും റിലീസിന്  മുൻകയ്യെടുക്കുന്നത്. സബർമതി റിപ്പോർട്സ് സിനിമയുടെ ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മറ്റിടങ്ങളിലും പ്രദർശനത്തിനു ശ്രമം നടക്കുന്നുണ്ട്. ഗോധ്ര കലാപം ആസ്പദമാക്കിയുള്ളതാണ് സിനിമ. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമയാണ് വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്

എമ്പുരാൻ സിനിമ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ കടുത്ത വിമർശനം സംഘപരിവാർ തുടരുകയാണ്. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ തുടക്കമിട്ട സൈബർ ആക്രമണം ഇപ്പോൾ തിരിയുന്നത് സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിനും, തിരക്കഥാകൃത്ത് മുരളി ഗോപിക്കും എതിരെ. സിനിമ ദേശവിരുദ്ധവും, ഹിന്ദുവിരുദ്ധവുമാണെന്ന വിമർശനങ്ങളുന്നയിക്കുന്ന ചിലരുടെ ലേഖനങ്ങൾ നേരത്തെ നല്കിയിരുന്നു.  സിനിമയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ ഹിന്ദു വിരുദ്ധ നിലപാട് വിമർശിക്കപ്പെടുന്നുവെന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവാണെന്നും. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നിൽ പൃഥിരാജാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. സിഎഎയ്ക്കെതിരെ കള്ളം പ്രചരിപ്പിച്ചതിൽ പ്രഥ്വിരാജിനും ഇന്ദ്രജിത്തിനും പങ്കുണ്ടെന്നും റിപ്പോർട്ട് ആരോപിക്കുന്നു.  മുനമ്പം വിഷയത്തിലും, ബം​ഗ്ലാദേശിൽ ഹിന്ദുക്കള‍്‍ക്ക് നേരെയുള്ള ആക്രമണത്തിലും മിണ്ടാത്ത പൃഥ്വിരാജിന് ഇരട്ടത്താപ്പാണെന്നും ഓർഗനൈസർ ആക്ഷേപിക്കുന്നുണ്ട്.  സംഘപരിവാർ അനുകൂല നിലപാട് സ്ഥിരമായി കൈക്കൊള്ളുന്ന  ഒരു വ്യക്തിയുടെ പേരില് പ്രസിദ്ധീകരിച്ച  ലേഖനത്തിലാണ് സിനിമ ക്രിസ്തുമതത്തിനും എതിരാണെന്ന വിമർശനം ഉയർത്തുന്നത്. സിനിമയിലെ സംഭാഷണങ്ങളിലും, സീനുകൾ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പിൽ പോലും ദുരൂഹതയുണ്ടെന്നും ഇതിൽ ആരോപിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങളാണ് സുകുമാരൻ നായര്‍ പറയുന്നത്, ഇഷ്ടമില്ലാത്തവര്‍ ചെന്നാൽ പുഷ്പാര്‍ച്ചനക്ക് അനുമതി നൽകില്ല'; എംആര്‍ ഉണ്ണി
ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്, വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശൻ; ഇടതുപക്ഷത്തെ സഹയാത്രികര്‍ യുഡിഎഫിലെത്തും