
തൃശൂർ : സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണവുമായി നിക്ഷേപകർ. 5.50 ലക്ഷം നിക്ഷേപിച്ച പഴഞ്ഞി സ്വദേശി മമിത 31 ന് കമ്പനി ഉടമ പ്രവീൺ റാണയ്ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ കുന്നംകുളം പൊലീസ് കേസെടുത്തില്ലെന്നാണ് ഇവർ പറയുന്നത്. കേസെടുക്കാൻ നിയമോപദേശം വേണമെന്ന് പൊലീസ് പറഞ്ഞെന്നും നിക്ഷേപക വ്യക്തമാക്കി. സേഫ് & സ്ട്രോങ് ഉടമ പ്രവീൺ റാണയുടെ ഉന്നത സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാതിരിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു. പ്രവീൺ റാണ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വച്ചെന്ന് സന്ദേശം വന്നതായും നിക്ഷേപകർ പറഞ്ഞു.
അതേസമയം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്ന പീച്ചി സ്വദേശിനി ഹണിയുടെ പരാതിയിൽ പ്രവീൺ റാണയ്ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഴിയടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട പരമ്പര ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ നൽകിയിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നതാണ് ഇയാൾക്കെതിരായ കേസ്. രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച് അത് മെച്വർ ആയിട്ടും പണം തിരികെ നൽകുന്നിലെന്നാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇഉയാൾക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
Read More : നിക്ഷേപ തട്ടിപ്പ്; രണ്ട് ലക്ഷം തട്ടി, പ്രവീൺ റാണയ്ക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam