സേഫ് കേരള പദ്ധതി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതി, ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്: രമേശ് ചെന്നിത്തല

Published : Jun 26, 2023, 02:09 PM ISTUpdated : Jun 26, 2023, 02:22 PM IST
സേഫ് കേരള പദ്ധതി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതി, ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്: രമേശ് ചെന്നിത്തല

Synopsis

ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടിയിൽ അധികം വിലയ്ക്കാണ്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: സേഫ് കേരള പദ്ധതി ലാപ്ടോപ്പ് വാങ്ങിയതിലും അഴിമതിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടിയിൽ അധികം വിലയ്ക്കാണ്. ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു.

ലഹരിവിരുദ്ധ ദിനം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം കാംപയിനുമായി പ്രൗഡ് കേരള

ഒരു കാര്യവുമില്ലാതെ കെ സുധാകരനെ കേസുകളിൽ കൊടുക്കാൻ ശ്രമിക്കുകയാണ് സർക്കാർ. നിശബ്ദരാക്കാം എന്ന് കരുതേണ്ട. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഎം തെളിയിക്കട്ടെ. അങ്ങനെ സിപിഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്ന അഭിപ്രായമില്ല. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്നും പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടുപോയെന്നും ചെന്നിത്തല പറഞ്ഞു. 

പിണറായി മുണ്ടുടുത്ത മോദിയെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം; സുധാകരന്‍റെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനം

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം