Saji cheriyan : രാജി പ്രഖ്യാപന വേളയിലും വിവാദ പ്രസംഗത്തെ തള്ളി പറയാതെ സജി ചെറിയാൻ

By Web TeamFirst Published Jul 6, 2022, 6:34 PM IST
Highlights

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്.  

തിരുവനന്തപുരം : രാജി പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിലും വിവാദ പ്രസംഗത്തെ തള്ളി പറയാതെ സജി ചെറിയാൻ. എംഎൽഎ സ്ഥാനത്ത് തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുണ്ടായിട്ടില്ല. മല്ലപ്പള്ളിയിലെ തന്റെ പ്രസംഗത്തിലെ ഏതാനും വരികൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിച്ചുവെന്നാണ് സജി ചെറിയാൻ രാജി പ്രഖ്യാപന വേളയിലും ആരോപിച്ചത്. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്.  വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ മറ്റു വഴികളില്ലാതായി.  

ഔദ്യോഗിക വാഹനം ഒഴിവാക്കി സജി ചെറിയാന്റെ മടക്കം, ചുമതലകൾ മറ്റൊരു മന്ത്രിക്ക്, പുതിയ മന്ത്രി വേണ്ടെന്ന് തീരുമാനം

'രാജി സ്വതന്ത്രമായ എന്റെ തീരുമാനം, അത് അറിയിക്കേണ്ടവരെ അറിയിച്ചു': സജി ചെറിയാൻ

മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാൻ പറഞ്ഞു.

 

click me!