മൂന്നാം തീയതിയായി, ശമ്പളം കിട്ടിയത് കുറച്ച് സർക്കാർ ജീവനക്കാർക്ക് മാത്രം, ഞായറാഴ്ച ആയതിനാൽ ഇന്നും കിട്ടില്ല

Published : Mar 03, 2024, 09:05 AM ISTUpdated : Mar 03, 2024, 10:52 AM IST
മൂന്നാം തീയതിയായി, ശമ്പളം കിട്ടിയത് കുറച്ച് സർക്കാർ ജീവനക്കാർക്ക് മാത്രം, ഞായറാഴ്ച ആയതിനാൽ ഇന്നും കിട്ടില്ല

Synopsis

ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും  മന്ത്രിമാരും അടക്കമുള്ളവർക്ക് മാസ ശമ്പളം കയ്യിൽ കിട്ടി

തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രം. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും  മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടസമില്ലാത്തതാണ് കാരണം. അതേസമയം മിക്കവാറും വരുന്ന സർക്കാർ ജീവനക്കാർക്കെല്ലാം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട്  മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്തത്. 

 

പെൻഷൻ വിതരണത്തിനും നിലവിൽ പ്രതിസന്ധിയില്ല.  ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും ഇല്ല സാങ്കേതിക തടസം . ഞായറാഴ്ച ആയതിനാൽ ഇന്ന് ശമ്പളവിതരണം ഇല്ല. നാളെയോടെ ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് വിഡി സതീശൻ

'സര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല, കേസിന് പോയതുകൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥ'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല