കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം; ടിഡിഎഫ് സമരത്തെ തള്ളി ഗതാഗത മന്ത്രി, 'ഇത് അന്തസ്സില്ലാത്ത പ്രവര്‍ത്തനം'

Published : Nov 18, 2024, 04:36 PM IST
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം; ടിഡിഎഫ് സമരത്തെ തള്ളി ഗതാഗത മന്ത്രി, 'ഇത് അന്തസ്സില്ലാത്ത പ്രവര്‍ത്തനം'

Synopsis

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് ഇന്ന് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് വിതരണം ചെയ്യുമെന്നറിഞ്ഞിട്ടും സമരം ചെയ്തുവെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ടിഡിഎഫ് ഇന്ന് നടത്തിയ സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇന്ന് ശമ്പളം കൊടുക്കുമെന്ന് ടി‍ഡിഎഫിന് അറിയമായിരുന്നിട്ടം സമരം നടത്തിയെന്നും ഇത് തെറ്റായിപ്പോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് തന്നെ ശമ്പള വിതരണം ഉണ്ടാകുമെന്ന കാര്യം ടി‍ഡിഎഫ് പ്രതിനിധികള്‍ക്ക് അറിവുണ്ടായിരിക്കെ പിന്നെയെന്തിനാണ് സമരം നടത്തിയതെന്നും കെബി ഗണേഷ് കുമാര്‍ ചോദിച്ചു.

ഫിനാൻസ് ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞുകൊണ്ടാണ് സമരം നടത്തിയത്. ഇത് ഇന്നത്തെ ശമ്പള വിതരണത്തെ ബാധിച്ചു. രാവിലെ തന്നെ ശമ്പളം കൊടുക്കാനാവുമായിരുന്നു. അന്തസ്സുള്ള ട്രേഡ് യൂണിയൻ പ്രവര്‍ത്തനമല്ല ഇത്. യുഡിഎഫ് പറഞ്ഞിട്ടാണ് ടിഡിഎഫ് ഇന്ന് സമരം നടത്തിയത്. ഇത് യുഡിഎഫിന് വേണ്ടിയുള്ള വിടുപണിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പമ്പയിൽ കത്തിനശിച്ചത് 2025 വരെ ഫിറ്റ്നെസ് ഉള്ള ബസ്; കെഎസ്ആർടിസിയോട് വിശദീകരണം തേടി ഹൈക്കോടതി

എതിർദിശയിൽ നിന്നും കാർ വന്നിടിച്ചു, കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്സിലടക്കം ഇളകിമാറി; അപകടം കൊല്ലത്ത്

ശബരിമല സർവീസ്; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്