
കൊച്ചി: മുനമ്പം വിഷയത്തിൽ സുപ്രധാന രാഷ്ടീയ നീക്കവുമായി മുസ്ലിം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം തീരാൻ മൂന്ന് മണിക്കാർ മാത്രം ബാക്കിയുളളപ്പോഴാണ് ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഹൗസിലെത്തിയത്. ഒരുമണിക്കൂറോളം മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം സമരസമിതി പ്രതിനിധിയും എത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയുക സർക്കാരിനാണെന്നും വേഗത്തിൽ ഇടപെടണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് ലീഗ് നിലപാട് പറഞ്ഞിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മതമൈത്രിയിലുടെ പ്രശ്നം പരിഹരിക്കണമെന്നാണ് താൽപര്യമെന്ന് ബിഷപ് വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ 22ന് സർക്കാർ ഉന്നതതല യോഗം വിളിച്ചിരിക്കെയാണ് ലീഗ് നേതാക്കൾ ബിഷപ്പ് ഹൗസിലെത്തിയത്. വഖഫ് ബോർഡിന്‍റെ തലപ്പത്ത് ലീഗ് നേതാക്കൾ ഇരുന്നപ്പോഴാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഉത്തരവിട്ടതെന്ന് മന്ത്രി പി രാജീവ് അടക്കം ആരോപിച്ചിരുന്നു. മുനമ്പം വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ടീയ വിഷയമാകുന്നത് കൂടി തിരിച്ചറിഞ്ഞാണ് പാലക്കാട് വോട്ടെടുപ്പിലേക്ക് പോകും മുമ്പ് ലീഗിന്‍റെ രാഷ്ട്രീയ നീക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam