ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം

Published : Apr 04, 2024, 12:26 PM IST
ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം

Synopsis

ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.

പുതിയ  ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള ഭരണ ചെലവുകൾക്ക് പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. അക്കൗണ്ടന്‍റ് ജനറൽ ഈ ഹെഡ് ഓഫ് അക്കൗണ്ടുകൾ അംഗീകരിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും തുടർ നടപടികൾ വൈകിച്ചതാണ് ശമ്പളം മുടങ്ങാൻ ഇടയായത്.

Also Read:- കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന പരാമര്‍ശത്തിലുറച്ച് അനില്‍ ആന്‍റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും