
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് /സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ ഗസ്റ്റ് അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു. യുജിസി യോഗ്യത ഉള്ള ഗസ്റ്റ് അധ്യാപകർക്ക് പ്രതിദിനം 2200 രൂപ നിരക്കിൽ ഒരു മാസം പരമാവധി 50,000 രൂപയായും, യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1800 രൂപ നിരക്കിൽ ഒരു മാസം പരമാവധി 45,000 രൂപയായും ശമ്പളം പുതുക്കി നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
നേരത്തേ യുജിസി യോഗ്യത ഉളളവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43,750 രൂപയും, യുജിസി യോഗ്യത ഇല്ലാത്തവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40,000 രൂപയും ആയിരുന്നു. 2018 ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അദ്ധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അതിഥി അധ്യാപകർ സർക്കാരിൽ നേരിട്ടും നവ കേരളസദസ്സ് മുഖേനയും അപേക്ഷകൾ സമർപ്പിച്ചിരുന്നു.
കൂടാതെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അതിഥി അധ്യാപകരുടെ വേതനം പരിഷ്കരിക്കുന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ലഭ്യമാക്കിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് അതിഥി അധ്യാപകരുടെ വേതനം വർധിപ്പിച്ച് ഉത്തരവായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam