
കോഴിക്കോട് :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് സലിം മടവൂര്‍ .ഗവർണറുടെ 'അസുഖം' വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിക്കണം.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പെരുമാറ്റ രീതികൾ അസാധാരണമാണ്. മനോനില തെറ്റിയ പോലെ പെരുമാറുന്ന ഗവർണറുടെ നിലവിലെ അവസ്ഥ വീട്ടുകാരെയും രാഷ്ട്രപതിയെയും അറിയിച്ച് തിരികെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടണം. ഓടുന്ന കാറിൽ നിന്നും ഇദ്ദേഹം ചാടിയാൽ കേരളത്തിന് മാനഹാനിയുണ്ടാക്കും. വാതിൽ തുറന്ന് പുറത്ത് ചാടാതിരിക്കാൻ , ഇദ്ദേഹം കാറിൽ സഞ്ചരിക്കുമ്പോൾ ഇരു വശത്തും അംഗരക്ഷകരെ ഇരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു