'ഈ സദസ്സ് ആരെ കബളിപ്പിക്കാൻ?'; മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ സമസ്ത

Published : Nov 18, 2023, 12:21 PM ISTUpdated : Nov 18, 2023, 12:40 PM IST
'ഈ സദസ്സ് ആരെ കബളിപ്പിക്കാൻ?'; മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ സമസ്ത

Synopsis

അതേസമയം, നവകേരള സദസിനെ പിന്തുണക്കുന്ന ജനമനസറിയാൻ നവ കേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെ ലേഖനവും ഒരേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ വിമർശനവുമായി സമസ്ത രം​ഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർ‍ക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉയർന്നിട്ടുള്ളത്. 'ഈ സദസ്സ് ആരെ കബളിപ്പിക്കാൻ' എന്ന പേരിലാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. അതേസമയം, നവകേരള സദസിനെ പിന്തുണക്കുന്ന 'ജനമനസറിയാൻ നവ കേരള സദസ്സ്' എന്ന മുഖ്യമന്ത്രിയുടെ ലേഖനവും ഒരേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കൺകെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. വഖഫ്, പലസ്തീൻ വിഷയത്തിലുൾപ്പെടെ സിപിഎം അനുകൂലനിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. എന്നാൽ അതിൽ നിന്നും വിത്യസ്ഥമായൊരു നിലപാടാണ് സമസ്തയിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുസ്ലിംലീ​ഗുൾപ്പെടെ ഇതിൽ സമസ്തക്കെതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെയുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. 

'നവകേരള സദസുമായി ലീഗ് സഹകരിക്കുന്നു, പല തദ്ദേശസ്ഥാപനങ്ങളും സഹായം നൽകി': എം വി ജയരാജൻ 

നിത്യവൃത്തിക്ക് പണമില്ലാതെയിരിക്കുമ്പോൾ 100 കോടി ചിലവിട്ട് ആർക്ക് വേണ്ടിയാണ് സദസ് സംഘടിപ്പിക്കുന്നത്. 
വളരെ കുറച്ച് പേർക്ക് മാത്രമാണ് ക്ഷേമപെൻഷൻ കൊടുത്തിട്ടുള്ളത്. ഇത് ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നും മുഖപത്രത്തിൽ പറയുന്നു. അതേസമയം, 'ജനമനസറിയാൻ നവ കേരള സദസ്സ്' എന്ന ലേഖനവും അതേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എല്ലാ പത്രങ്ങൾക്കും നൽകിയതാണ്. വിമർശിക്കുന്നതിനോടൊപ്പം സർക്കാരിന്റെ ലേഖനവും സമസ്ത നൽകിയിട്ടുണ്ട്. 

https://www.youtube.com/watch?v=lXgjPwcdEVI

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു