Asianet News MalayalamAsianet News Malayalam

'നവകേരള സദസുമായി ലീഗ് സഹകരിക്കുന്നു, പല തദ്ദേശസ്ഥാപനങ്ങളും സഹായം നൽകി': എം വി ജയരാജൻ

മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും. തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കൾ അധികാരക്കൊതി കൊണ്ട് മാറി നിൽക്കുന്നുവെന്ന് മാത്രമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു

muslim League cooperates with Navkerala Sadas, many local bodies extend help: MV Jayarajan fvv
Author
First Published Nov 18, 2023, 11:51 AM IST

കണ്ണൂർ: നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്നും പല തദ്ദേശസ്ഥാപനങ്ങളും സഹായം നൽകിയെന്നും സിപിഎം നേതാവ് എം വി ജയരാജൻ. മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്നും എം വി ജയരാജൻ പറഞ്ഞു. 

മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും. തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കൾ അധികാരക്കൊതി കൊണ്ട് മാറി നിൽക്കുന്നുവെന്ന് മാത്രമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. അതേസമയം, വിവാദങ്ങൾക്കിടെ പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം കുറിക്കും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി. 

വ്യാജ തിരിച്ചറിയല്‍കാര്‍ഡുണ്ടാക്കിയതിന് തെളിവുണ്ടെങ്കില്‍ പുറത്ത് വിടണം,സുരേന്ദ്രന്‍റെ പക്കലുള്ളത് കൈരേഖമാത്രം

ആ‍ഡംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പിറക്കിയ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios