സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

Published : Mar 15, 2023, 04:23 PM ISTUpdated : Mar 15, 2023, 09:46 PM IST
സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

Synopsis

സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കമെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

മലപ്പുറം: സി ഐ സി സംവിധാനത്തിനെതിരെയും ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ച് മലപ്പുറത്ത്‌ സമസ്തയുടെ വിശദീകരണ യോഗം. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കം. സമസ്തയുടെ തണലിൽ വളർന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം. അല്ലാത്തവരുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സഭ തർക്കം: നിയമ നിർമാണത്തിൽ നിന്ന് സർക്കാർ പിൻമാറണം; യെച്ചൂരിയെ നേരിൽ കണ്ട് ആവശ്യമറിയിച്ച് ഓർത്തഡോക്സ് വിഭാഗം

വിവാഹം കഴിച്ചതിന്‍റെ പേരിൽ സി ഐ സിയിൽ പഠിക്കുന്ന വിദ്യാർഥിനികളെ പുറത്താക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്നും ഹക്കീം ഫൈസിയെ പുറത്താക്കിയത് തുടർച്ചയായി  സമസ്തക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണെന്നും വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ എം ടി അബ്ദുള്ള മുസ്ലിയാർ വിശദീകരിച്ചു. മുശാവറ അംഗങ്ങൾക്കൊപ്പം സമസ്തയുടെ പോഷകസംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും  യോഗത്തിൽ പങ്കെടുത്തു.

അതേസമയം സി ഐ സിയിൽ നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി ആവശ്യപ്പെട്ടതടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത കേരള ജംഇംയ്യത്തുൽ ഉലമ വിശദീകരണ യോഗം നടത്തിയത്. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാർ അടക്കമുള്ള മുശാവറ അംഗങ്ങളാണ് ഇന്ന് മലപ്പുറത്ത് നടന്ന വിശദീകരണ യോഗത്തിൽ പങ്കെടുത്തത്. രാവിലെ പത്തു മണിക്കാണ് യോഗം തുടങ്ങിയത്. ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ ഇത് വരെയുള്ള നടപടികളും , സി ഐ സി കോളേജുകളുടെ നടത്തിപ്പും യോഗത്തിൽ വിശദീകരിച്ചു. സി ഐ സിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങൾ സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചതായി നേരത്തെ സമസ്ത നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സി ഐ സി യിൽ നിന്ന് രാജിവെച്ചവർ അവരവരുടെ ചുമതലകളിൽ തുടരണണമെന്ന് സി ഐ സി പ്രസിഡന്‍റായ സാദിഖലി തങ്ങൾ കത്ത് നൽകിയത് വിവാദമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'
വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു