'മുഖ്യമന്ത്രി സോണ്‍ടയുടെ ഗോഡ്ഫാദര്‍'; സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് ടോണി ചമ്മണി

Published : Mar 15, 2023, 04:22 PM ISTUpdated : Mar 15, 2023, 04:28 PM IST
'മുഖ്യമന്ത്രി സോണ്‍ടയുടെ ഗോഡ്ഫാദര്‍'; സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയതില്‍ സിബിഐ അന്വേഷണം വേണമെന്ന് ടോണി ചമ്മണി

Synopsis

സോണ്‍ട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യത മാറ്റി. മുഖ്യമന്ത്രിക്ക് സോണ്‍ട കമ്പനിയുമായി ഗാഢമായ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു.

കൊച്ചി: സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2019 ൽ മുഖ്യമന്ത്രി നെതർലാൻഡ് സന്ദർശിച്ച വേളയിൽ സോൺട കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിൻപ്രകാരമാണ് സോണ്‍ടക്ക് സിംഗിള്‍ ടെൻഡറായി മുഴുവൻ മാലിന്യ പ്ലാന്റ്റുകളുടെയും കരാർ നൽകിയത്. സിബിഐ അന്വേഷണം നടത്തണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.

യുഡിഎഫ് കാലത്ത് കൊണ്ട് വന്ന ടെൻഡർ യോഗ്യതകൾ അട്ടിമറിച്ചുവെന്നും ടോണി ചമ്മണി ആരോപിച്ചു. സോണ്‍ട കമ്പനിക്ക് വേണ്ടി ടെൻഡർ യോഗ്യത മാറ്റി. മുഖ്യമന്ത്രിക്ക് സോണ്‍ട കമ്പനിയുമായി ഗാഢമായ ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ടോണി ചമ്മിണി ആവശ്യപ്പെട്ടു.

Also Read: അസാധാരണ പ്രതിഷേധം, മുഖ്യമന്ത്രിയും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ബ്രഹ്മപുരവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വിജിലൻസ് അന്വേഷണം കുറ്റക്കരെ സംരക്ഷിക്കാൻ വേണ്ടായാണെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണമാണ് കോൺഗ്രസ്‌ ആവശ്യപ്പെടുന്നതെന്നും ടോണി ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണ്. ബിൻ ഫ്രീ സിറ്റിക്കുള്ള അവാർഡ് മാലിന്യ രഹിത സിറ്റിക്കുള്ള അവാർഡ് അല്ല 2009 ൽ കിട്ടിയതെന്നും ടോണി ചമ്മണി കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും