വഖഫ് ഭൂമി വ്യാപാരം നിയമവിരുദ്ധമെന്ന് സമ്മതിച്ച് സമസ്ത

Published : Jun 28, 2020, 07:08 AM IST
വഖഫ് ഭൂമി വ്യാപാരം നിയമവിരുദ്ധമെന്ന് സമ്മതിച്ച് സമസ്ത

Synopsis

സമസ്തയുടെ കീഴിലുള്ള തൃക്കരിപ്പൂർ ജാമിയ സാദിയയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പരാതിയിൽ കോഴിക്കോട് നടന്ന സമസ്ത യോഗത്തിന‍്റെ തീരുമാനങ്ങൾ വിശദീകരിച്ചുള്ള കുറിപ്പിലാണ് നിയമപ്രശ്നമുണ്ടെന്ന വിലയിരുത്തൽ. 

കോഴിക്കോട്: തൃക്കരിപ്പൂരിൽ എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റിന്  ഭൂമി കൈമാറിയതിൽ നിയമപ്രശ്നമുണ്ടെന്ന് തുറന്ന് സമ്മതിച്ച് സമസ്ത. ശരിഅ നിയപ്രകാരം തെറ്റില്ലെങ്കിലും വഖഫ് നിയമപ്രകാരം നിയമതടസമുണ്ടെന്ന് സമസ്തയുടെ വിശദീകരണക്കുറിപ്പ്. ഭൂമികൈമാറ്റം റദ്ദാക്കാൻ തീരുമാനിച്ചതിനാൽ ബന്ധപ്പെട്ടവർ കേസുകൾ പിൻവലിക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു. അതേ സമയം എംഎൽഎ അടക്കമുള്ള മുസ്ലീംലീഗ് നേതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരൻ അറിയിച്ചു.
 
സമസ്തയുടെ കീഴിലുള്ള തൃക്കരിപ്പൂർ ജാമിയ സാദിയയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പരാതിയിൽ കോഴിക്കോട് നടന്ന സമസ്ത യോഗത്തിന‍്റെ തീരുമാനങ്ങൾ വിശദീകരിച്ചുള്ള കുറിപ്പിലാണ് നിയമപ്രശ്നമുണ്ടെന്ന വിലയിരുത്തൽ. ജാമിയ സാദിയയുടേത് വഖഫ് സ്വത്തല്ലെന്ന് ബോധ്യപ്പെട്ടെന്നാണ് അവകാശവാദം. എന്നാൽ അതേ കുറിപ്പിൽ തന്നെ ഭൂമി കൈമാറ്റത്തിൽ നിയമപ്രശ്നമുണ്ടെന്നും സമ്മതിക്കുന്നു. 

ഭൂമി കൈമാറ്റം റദ്ദാക്കുന്നതായി  എംഎൽഎ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചതിനാൽ അതിന് അനുവാദം നൽകുന്നുവെന്നും കുറിപ്പിൽ പറയുന്നു. ആരുടെ ഭാഗത്തും തെറ്റില്ലെന്ന് ബോധ്യപ്പെട്ടെന്നും പരാതികളും കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമസ്തയുടെ വിശദീകരണക്കുറിപ്പ് അവസാനിക്കുന്നത്. 

എന്നാൽ രാജ്യത്തെ പാർലമെൻറ് പാസാക്കിയ നിയമത്തിന് മുകളിൽ മറ്റൊരു നിയമമില്ലെന്നും നിയമവിരുദ്ധമായി ഭൂമി കൈമാറിയ മുസ്ലീംലീഗ് നേതാക്കൾക്കെതിരെ നിമയനടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരിൽ ഒരാളായ അഡ്വ.സി.ഷുക്കൂർ അറിയിച്ചു. നേരത്തെ വഖഫ് ബോർഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ട് ഏക്കറോളം വഖഫ്ഭൂമി എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് നിയമവിരുദ്ധമായി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎൽഎ അടക്കമുളളവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് വഖഫ് ബോർഡും അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ