തനിക്ക് വധഭീഷണിയെന്ന് സമസ്ത പ്രസിഡന്റ്; ആഭ്യന്തര വകുപ്പിൻ്റെ പരാജയമെന്ന് മുസ്ലീം ലീ​ഗ്

Published : Dec 28, 2021, 10:16 AM ISTUpdated : Dec 28, 2021, 10:53 AM IST
തനിക്ക് വധഭീഷണിയെന്ന് സമസ്ത പ്രസിഡന്റ്; ആഭ്യന്തര വകുപ്പിൻ്റെ പരാജയമെന്ന് മുസ്ലീം ലീ​ഗ്

Synopsis

തനിക്ക് ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.  

കോഴിക്കോട്:  തനിക്ക് വധ ഭീഷണി ഉണ്ടെന്ന് സമസ്ത (Samastha) പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങൾ (Jifry Muthukkoya Thangal) . തനിക്ക് ചെമ്പിരിക്ക ഖാസിയുടെ ​ഗതിയുണ്ടാവുമെന്നാണ് ഭീഷണി. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

അങ്ങിനെയാണ് മരണമെങ്കിൽ അങ്ങിനെ സംഭവിക്കും. താൻ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു എന്നും ജിഫ്രി തങ്ങൾ ഓർമ്മിപ്പിച്ചു. 

മത പണ്ഡിതർക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്ന് മുസ്ലീം ലീ​ഗ് പ്രതികരിച്ചു. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞതായും  പി.എം.എ സലാം പ്രതികരിച്ചു. 

updating...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ
പാന്റിന്റെ കീശയിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, കാസർകോട് യുവാവ് പിടിയിൽ