ഫസല്‍ ഗഫൂറിനെതിരെ നീക്കം കടുപ്പിച്ച് സമസ്ത: കോര്‍ഡിനേഷന്‍ കമ്മിറ്റിയോഗം വിളിച്ചു

By Web TeamFirst Published May 13, 2019, 4:06 PM IST
Highlights

ന്യൂനപക്ഷത്തിന്‍റെ ആനുകൂല്യത്തിലാണ് എംഇഎസ് സ്ഥാനപങ്ങള്‍ നടത്തുന്നത് അവിടെ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കാത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് സമസ്ത നേതാക്കള്‍. ഫസല്‍ ഗഫൂറിനും എംഇഎസിനുമെതിരെ ഭാവി നടപടികള്‍ സ്വീകരിക്കാന്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചു. 

കോഴിക്കോട്: എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിനെതിരെ നിലപാട് കടുപ്പിച്ച് സമസ്ത. പണ്ഡിതന്‍മാരെ അവഹേളിച്ചാല്‍ സമുദായം നോക്കി നില്‍ക്കില്ലെന്നും ന്യൂനപക്ഷത്തിന്‍റെ ആനുകൂല്യത്തിലാണ് എംഇഎസ് സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് മറക്കരുതെന്നും അവിടങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനെ നീതികരിക്കാനാവില്ലെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

സമസ്തയ്ക്ക് അന്ത്യശാസനം നല്‍കാന്‍ ഫസല്‍ ഗഫൂര്‍ ആരാണെന്ന് ചോദിക്കുന്ന നേതാക്കള്‍ എംഇഎസിനെ ശക്തമായി നേരിടണമെന്ന വികാരമാണ് പങ്കുവയ്ക്കുന്നത്. എംഇഎസിനെതിരായ നീക്കം കടുപ്പിക്കാന്‍ സമസ്ത കോഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.
 

click me!