കൊടുവള്ളിയിൽ സ്‌ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്

By Web TeamFirst Published May 13, 2019, 3:51 PM IST
Highlights

കൈക്കും മുഖത്തും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. 

കോഴിക്കോട്: കൊടുവള്ളിയിൽ  സ്‌ഫോടക വസ്തു പൊട്ടി തെറിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ചുണ്ടപ്പുറം കേളോത്ത് പുറായിൽ  അദീപ് റഹ്മാൻ (10), കല്ലാരൻകെട്ടിൽ ജിതേവ് (8) എന്നിവർക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.

കൈക്കും മുഖത്തും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയായ ചുണ്ടപ്പുറത്ത് സദാശിവൻ എന്ന ആളുടെ പറമ്പിൽ നിന്നാണ് കുട്ടികൾക്ക് സ്ഫോടക വസ്തുക്കള്‍ കിട്ടിയത്. 
 

click me!