മന്ത്രി ഒജെ ജെനീഷിനെതിരായ കാസർകോട്ടെ അക്രമം; പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ, സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാൻ ശ്രമം

Published : Oct 02, 2026, 01:18 PM IST
sandeep warrier

Synopsis

കായിക മന്ത്രി ഒജെ ജെനീഷിനെതിരായ കാസർകോട്ടെ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമമെന്ന് സന്ദീപ് വാര്യർ

കാസർകോട്: കായിക മന്ത്രി ഒജെ ജെനീഷിനെതിരായ കാസർകോട്ടെ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമം. നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നു. ബോധപൂർവം ഉണ്ടാക്കിയ അക്രമമാണ്. മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച്ച. അത് പരിശോധിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇന്നലെയാണ് മന്ത്രിക്ക് നേരെ തൃക്കരിപ്പൂരിലും പ്രതിഷേധം ഉണ്ടായത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരാണ് മന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. ഏറെ പണിപ്പെട്ടാണ് പൊലീസ് മന്ത്രിക്ക് വഴിയൊരുക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹിളാ കോൺഗ്രസിനും അതൃപ്തി, പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ല, എഐസിസിക്ക് കത്ത് നൽകി
'പറയാനുള്ളത് പറയേണ്ടിടത്ത് പറയാൻ ധൈര്യം കാണിക്കണം, അനവസരത്തിൽ മാധ്യമങ്ങളോടല്ല പറയേണ്ടത്'; അടൂർ പ്രകാശിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ