സന്നിധാനത്ത് അക്കോമഡേഷൻ, ശബരിമലയിലെ പൂജകൾ; ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം

Published : Nov 05, 2025, 01:09 AM IST
sabarimala

Synopsis

ശബരിമലയിലെ പൂജകളും സന്നിധാനത്തെ താമസസൗകര്യവും ഭക്തർക്ക് ഇപ്പോൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനോടൊപ്പം, ശബരിമല സീസൺ പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗും  ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സ്‌പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ശബരിമല സീസണ്‍ പ്രമാണിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ മാസം 14 മുതല്‍ ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില്‍ നിന്നുള്ള ഈ ട്രെയിന്‍ ഓടും. ശനിയാഴ്ചകളിലാണ് തിരിച്ചുള്ള സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 11.55ന് എഗ്മൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലരയ്ക്ക് കൊല്ലത്തെത്തും. ശനിയാഴ്ചകളില്‍ രാത്രി 7.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രരണ്ടിന് ചെന്നൈ എഗ്മൂരില്‍ എത്തും.

ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍. ഈ മാസം 16 മുതല്‍ ജനുവരി 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ട്രെയിന്‍ സര്‍വീസ് നടത്തും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് തിരിച്ചുള്ള സര്‍വ്വീസ്. രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലയ്ക്ക് കൊല്ലത്തെത്തും. വൈകീട്ട് ആറരയ്ക്ക് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം