
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂർ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാക്കുന്ന വിധത്തിലാണ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതെന്നും തരൂർ ട്വീറ്റ് ചെയ്തു. നേരത്തെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരസ്യമായി പിന്തുണച്ചിരുന്നയാളാണ് തരൂർ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തിൽ ഉള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആശുപത്രികൾ നിറഞ്ഞാൽ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam