'മുർഷിദ് എത്തിയത് രണ്ടുമാസം മുമ്പ്, തിരിച്ചറിയൽ രേഖകളും നൽകിയിരുന്നു'; കെട്ടിട ഉടമ നാസർ

By Web TeamFirst Published Sep 19, 2020, 11:05 AM IST
Highlights

ലോക്ക്ഡൗൺ ആയതോടെ മുറിയിൽ ഒഴിവ് വന്നപ്പോഴാണ് മുർഷിദിന് ഇടം കൊടുത്തത്. മുർഷിദ് തിരിച്ചറിയൽ രേഖകൾ നൽകിയിരുന്നതായും നാസർ പറഞ്ഞു.

കൊച്ചി: എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസൻ രണ്ട് മാസം മുമ്പാണ് പാതാളത്തെ വീട്ടീൽ താമസത്തിനെത്തിയതെന്ന് കെട്ടിട ഉടമ നാസർ പറഞ്ഞു. ലോക്ക്ഡൗൺ ആയതോടെ മുറിയിൽ ഒഴിവ് വന്നപ്പോഴാണ് മുർഷിദിന് ഇടം കൊടുത്തത്. മുർഷിദ് തിരിച്ചറിയൽ രേഖകൾ നൽകിയിരുന്നതായും നാസർ പറഞ്ഞു.

ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ്  എറണാകുളത്ത് നിന്ന് മൂന്ന് പേരെ എൻഐഎ പിടികൂടിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായത്. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. 

Read Also: 'ജിഹാദി ലേഖനം, പടച്ചട്ട, നാടന്‍ തോക്ക്, ആയുധങ്ങള്‍'; അൽ ഖ്വയ്ദ തീവ്രവാദികളില്‍ നിന്ന് കണ്ടെത്തിയത്...

മു‍ർഷിദ് ഹസനൊപ്പം ആറു പേരാണ് താമസിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് മുർഷിദ് ജോലിക്ക് പോയിരുന്നത്. വീട്ടിലേക്ക് പണം അയയ്ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ‌മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് പറഞ്ഞ ന്യായീകരണമെന്നും സഹവാസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്ക്ഡൗണായതോടെ ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്. അങ്ങനെയാണ് അയാളെ ഒപ്പം കൂട്ടിയത്. മുർഷിദ് വീട്ടുകാരുമായൊന്നും ബന്ധപ്പെടുന്നതായി തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പണമയയ്ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സ്ഥിരമായി ജോലിക്ക് പോകാത്തതെന്ന് പറഞ്ഞപ്പോൾ തങ്ങളൊക്കെ വിശ്വസിച്ചു. മുർഷിദിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. താമസിക്കുന്ന വീടിനു പുറത്ത് ആരുമായെങ്കിലും അടുപ്പമുള്ളതായും അറിയില്ലെന്നും സഹവാസി പറഞ്ഞു.

Read Also: 'ആഴ്ചയിൽ രണ്ടു ദിവസമേ പണിക്കു പോകൂ, വീട്ടിൽ പൈസ ആവശ്യമില്ലെന്ന് പറയും'; മുർഷിദ് ഹസനെക്കുറിച്ച് സഹവാസി...

click me!